Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kewal Singh Dhillon

പ​ഞ്ചാ​ബി​ൽ രാ​ഷ്ട്രീ​യ അ​ഴി​ച്ചു​പ​ണി; സു​നി​ൽ ജാ​ക്ക​റി​ന് പ​ക​രം കേ​വ​ൽ സിം​ഗ് ധി​ല്ല​ൻ സം​സ്ഥാ​ന ബിജെപി അ​ധ്യ​ക്ഷ​ൻ

ന്യൂ​ഡ​ൽ​ഹി: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ന്നി​ൽ​ക്ക​ണ്ട് പ​ഞ്ചാ​ബ് ഉ​ൾ​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​ർ​ട്ടി ഘ​ട​ന​യി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തി ബി​ജെ​പി. പ​ഞ്ചാ​ബ് ബി​ജെ​പി​യു​ടെ പു​തി​യ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി മു​തി​ർ​ന്ന ജാ​ട്ട് സി​ഖ് നേ​താ​വും വ്യ​വ​സാ​യി​യു​മാ​യ കേ​വ​ൽ സിം​ഗ് ധി​ല്ല​നെ കേ​ന്ദ്ര നേ​തൃ​ത്വം നി​യ​മി​ച്ചു. നി​ല​വി​ലെ അ​ധ്യ​ക്ഷ​ൻ സു​നി​ൽ ജാ​ക്ക​റി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​മാ​റ്റം.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും ശി​രോ​മ​ണി അ​കാ​ലി​ദ​ളു​മാ​യു​ള്ള സ​ഖ്യം ത​ക​ർ​ന്ന​തി​നും ശേ​ഷം, പ​ഞ്ചാ​ബി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും സി​ഖ് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലും സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​ൻ ഒ​രു സി​ഖ് മു​ഖ​ത്തെ ത​ന്നെ മു​ന്നി​ൽ നി​ർ​ത്ത​ണ​മെ​ന്ന ത​ന്ത്ര​മാ​ണ് ബി​ജെ​പി ഇ​വി​ടെ പ​യ​റ്റു​ന്ന​ത്. രാ​ഷ്ട്രീ​യ​മാ​യി ഏ​റെ നി​ർ​ണാ​യ​ക​മാ​യ മാ​ൽ​വ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള നേ​താ​വാ​ണ് ധി​ല്ല​ൻ.

മു​ൻ​പ് കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും ര​ണ്ടു​ത​വ​ണ ബ​ർ​ണാ​ല​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യു​മാ​യി​രു​ന്ന കേ​വ​ൽ സിം​ഗ് ധി​ല്ല​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ൻ അ​മ​രി​ന്ദ​ർ സിം​ഗി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ്. 2022-ലാ​ണ് അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യി കൂ​ടി​യാ​യ അ​ദ്ദേ​ഹം, പ​ഞ്ചാ​ബി​ലെ കാ​ർ​ഷി​ക-​ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ന​ല്ല സ്വാ​ധീ​ന​മു​ള്ള നേ​താ​വാ​ണ്.

പ​ഞ്ചാ​ബി​ന് പു​റ​മേ ഡ​ൽ​ഹി, ഹ​രി​യാ​ന, ത്രി​പു​ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ബി​ജെ​പി അ​ധ്യ​ക്ഷ​ന്മാ​രെ​യും കേ​ന്ദ്ര നേ​തൃ​ത്വം മാ​റ്റി​യി​ട്ടു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ഷ് മ​ൽ​ഹോ​ത്ര​യെ ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യും, ഡോ. ​അ​ർ​ച്ച​ന ഗു​പ്ത​യെ ഹ​രി​യാ​ന​യി​ലും, അ​ഭി​ഷേ​ക് ദേ​ബ്രോ​യി​യെ ത്രി​പു​ര​യി​ലും പു​തി​യ പാ​ർ​ട്ടി ത​ല​പ്പ​ത്തേ​ക്ക് നി​യ​മി​ച്ചു. വ​രാ​നി​രി​ക്കു​ന്ന നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ളെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​അ​ഴി​ച്ചു​പ​ണി ന​ട​ത്തി​യ​ത്.

 

Latest News

Corehub Up